NIRAMAYA 2026

Fashion Show Application | വാനമ്പാടികൾ

1. പ്രായം 18 മുതൽ മുകളിലോട്ട് എത്രയും ആകാം.
2. വനിതകൾക്ക് മാത്രമാണ് ഈ മത്സരം.
3. മത്സരാർത്ഥികൾ കേരളത്തിൽ താമസിക്കുന്നവർ ആയിരിക്കണം.
4. ഓഡീഷനിൽ സെലക്ട് ആയാൽ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഫീസ് 1000 രൂപ അടക്കണം.
5. മത്സരാർത്ഥികളുടെ അസൗകര്യം കാരണം പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയാതെ വന്നാലോ, ഗ്രൂമിംഗ് വേളയിലോ മറ്റോ മത്സരത്തിന് മുൻപുള്ള ഏതെങ്കിലും അയോഗ്യത കാരണം ഒഴിവാക്കേണ്ടി വന്നാലോ രജിസ്ട്രേഷൻ ഫീസ് തിരികെ നൽകില്ല.
6. റിപ്പോർട്ടിംഗ് സമയം: രാവിലെ 9 മണി മുതൽ 12 മണി വരെ മാത്രം. ശേഷം വരുന്നവർക്ക് ഓഡീഷനിൽ പങ്കെടുക്കാൻ സാധിക്കില്ല. ഓഡീഷൻ 10 മണി മുതൽ ആരംഭിക്കും.
7. നടത്തം, പരിചയപ്പെടുത്തൽ എന്നിവയാണ് ഓഡീഷനിൽ പ്രധാനമായും ശ്രദ്ധിക്കുക.
8. ഓഡീഷന് കനത്ത മേക്കപ്പ് ആവശ്യമില്ല. സ്വാഭാവിക ലുക്ക് ആണ് നല്ലത്.
9. വസ്ത്രം: ഇഷ്ടമുള്ളത് ആകാം.
10. ഓഡീഷൻ ടോക്കൺ നമ്പർ ഫൈനൽ വരെ സൂക്ഷിക്കണം.
11. ഓഡീഷൻ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.
12. മാതാപിതാക്കൾ / സുഹൃത്തുക്കൾക്ക് ഓഡീഷൻ ഹാളിനുള്ളിൽ പ്രവേശനമില്ല.
13. കോർഡിനേറ്റർമാരുടെ നിർദ്ദേശങ്ങൾ പാലിക്കണം.
14. ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ അയോഗ്യരാക്കും.
15. മദ്യം / ലഹരി ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.
16. ഓഡീഷൻ സമയത്ത് എല്ലാ മത്സരാർത്ഥികളുടെയും ഫോട്ടോയും വീഡിയോയും എടുക്കുകയും പിന്നീട് വേണ്ടിവന്നാൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ്.
17. ഓഡീഷനിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ A, B, C എന്നീ മൂന്ന് കാറ്റഗറികളായി തരംതിരിക്കുന്നതാണ്.
18. ഓരോ കാറ്റഗറിയിലും ആവശ്യമായ ഗ്രൂമിംഗ് / ട്രെയിനിംഗ് നൽകുന്നതാണ്.
19. ഓരോ കാറ്റഗറിക്ക് അനുസരിച്ച് ഗ്രൂമിംഗിന് പ്രത്യേക ഫീസ് ഉണ്ടായിരിക്കുന്നതാണ്.
20. തിരഞ്ഞെടുക്കപ്പെടുന്നവർ ഗ്രൂമിംഗ് / ട്രെയിനിംഗ് നിർബന്ധമായും പങ്കെടുക്കണം.
21. ഫൈനൽ മത്സരം നടക്കുന്ന ജില്ല, സ്ഥലം, സമയം എന്നിവ 2026 ഒക്ടോബർ 15 ന് അറിയിക്കുന്നതാണ്.
22. എല്ലാ കാര്യത്തിലും സംഘാടകരുടെ തീരുമാനം അന്തിമമായിരിക്കും.